• waytochurch.com logo
Song # 12595

ഗുല്റോജ്ആദിതാളം csikerla


 ഗുല്‍റോജ്-ആദിതാളം
"നീയൊഴികെ നീയൊഴികെ"എന്ന രീതി
പല്ലവി
യേശുനാഥാ! നിന്‍കൃപയ്ക്കായ്
സ്തോത്രമെന്നേക്കും
അനുപല്ലവി
ഈശനേ നിന്‍ നാമമെന്‍റെ ക്ലേശമകറ്റും
ചരണങ്ങള്‍
1. നാശമയനായോരെന്നില്‍
ജീവനരുളാന്‍-വന്‍
ക്രൂശിനെ സഹിച്ചപ-
മാനം വഹിച്ചോരു- (യേശു..)
2
2. പാവനമാം നീതിയില്‍ ഞാ-
നെന്നുമിരിപ്പാന്‍-നിന്‍റെ
ജീവനിലൊരംശമെനി-
ക്കേകിയതിനാല്‍- (യേശു..)

3. നിന്‍ ഹൃദയം തന്നിലെന്നെ
മുന്‍ കുറിച്ചപ്പോള്‍
എന്‍ ജനനം തന്നെയും ഞാ-
നന്നറിഞ്ഞില്ലെ- (യേശു..)

4. തന്‍ ജഡശരീരമരണം
നിമിത്തം നീ
നിന്‍ പിതാവോടെന്നെ
നിരപ്പിച്ചതു മൂലം- (യേശു..)

5. എത്രകാലം നിന്‍ കൃപയെ
വ്യര്‍ത്ഥമാക്കി ഞാന്‍
അത്രനാളുമന്ധകാരം
തന്നിലിരുന്നേന്‍- (യേശു..)

6. ജീവ ലതയായ നിന്നില്‍
ഞാന്‍ നിലനില്പാന്‍-നിന്‍റെ
ജീവരസമെന്നിലെന്നും
തന്നു പാലിക്ക- (യേശു..)

7. വിശ്രമ ദേശത്തിലീ ഞാ-
നെത്തും വരെയ്ക്കും-നിന്‍റെ
വിശ്രുത കൃപകളെന്നെ
പിന്തുടരേണം- (യേശു..)

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com