• waytochurch.com logo
Song # 12650

തിരുവേദത്തിന്‍ പൊരുളേ


Chords: ആദിതാളം

 ഇംഗ്ലീഷ് - ആദിതാളം
"പരനേശുവേ കരുണാനിധേ"
എന്ന രീതി
പല്ലവി
തിരുവേദത്തിന്‍ പൊരുളേ!
മമ ഗുരുവായ മഹേശജനേ
അരുളേണമീ സമയം തവ
പരമാമൃതമാം വചനം
ചരണങ്ങള്‍
പരിശുദ്ധ വേദമതില്‍ നി-
ന്നത്ഭുത കാര്യങ്ങള്‍ കാണ്മതിനായ്
തുറക്കേണമേ മമ കണ്‍കള്‍ നീ
കൃപയോടുപരാപരനേ- (തിരു..)
2
പരമാവിയിന്‍ വരമേകണം
വിരവോടെയീ ദാസനു നീ
പരമാനന്ദകരമാം മൊഴി
പരിചോടു ഗ്രഹിപ്പതിനായ്- (തിരു..)
3
ഉലകമതിന്‍ പല ചിന്തകള്‍
ബലമായി വന്നെന്മനസ്സി-
ന്നലമ്പല്‍ ചെയ്യാതിരിപ്പാ-
നടിയനെ കാത്തുസൂക്ഷിക്കേണമേ- (തിരു..)
4
മധുരം തവ വചനം എനിക്കു
തേന്‍ കട്ടയെക്കാളധികം
സതതം മഹാനിധിയാമിതു
സദയം തരണം പരനേ- (തിരു..)
5
ഉലകമതിന്‍ വിലയേറിയ
പല മുത്തുരത്നങ്ങളെക്കാള്‍
അലങ്കാരമായ് വിലസീടുന്നു
ബലമേറിയ നിന്മൊഴികള്‍ - (തിരു..)
6
മറവായുള്ള മഹാമര്‍മ്മങ്ങള്‍
മനതാരില്‍ പതിവതിന്നായ്
മറക്കാതെ ഞാന്‍ കരുതീടുവാന്‍
തരണം കൃപയെയധികം - (തിരു..)

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com