• waytochurch.com logo
Song # 12656

ഹാ കൂടി നാമെല്ലാരും ചേര്‍ന്നു


 പല്ലവി
ഹാ! കൂടി നാമെല്ലാരും ചേര്‍ന്നു
പുകഴ്കൊണ്ടാടണം - സ്വര്‍ഗ്ഗ-
വാതിലാകും യേശുനാഥനെ
വാഴ്ത്തിപ്പാടണം.
ചരണങ്ങള്‍
1. വേദനപ്പെടും എഴകള്‍ക്കഴലു തീരുവാന്‍ - വന്നു
മേദിനിയതില്‍ മനുഷ്യാവതാരന്‍ ആയിതാ - (ഹാ!..)

2. വാനവര്‍ വാഴ്ത്തിപ്പാടുന്ന കര്‍ത്തനായ താന്‍ - ദുഷ്ട
[1]മാനവന്‍ ഈടേറുവാന്‍ ഒരടിമയായിതാ - (ഹാ!..)

3. ആദരവറ്റു ഭൂമിയില്‍ വെറിയരാം നരര്‍ - മര-
ണാധികളൊഴിവതിന്നു താണു ദേവനും - (ഹാ!..)

4. സേനകളിന്‍ അധിപതി അവനെന്നാകിലും - നര
ജീവനെ [2]മീളാന്‍ അവന്‍ തന്നുയിരിനെ വിതറാന്‍ - (ഹാ!..)

5. ദാരുണ മരണാധിയെ മരിച്ചമര്‍ത്തിനാന്‍ - ഭൂ
മണ്ഡലത്തില്‍ നിന്നുയിര്‍ത്തു വിണ്ണിലെത്തിനാന്‍ - (ഹാ!..)

6. പാപികള്‍ക്കു പിതാവിനോടിരന്നു മോചനം - നിജ
പാദസേവക ജനങ്ങളെ രക്ഷ ചെയ്യുന്നോന്‍ - (ഹാ!..)

[1]മനുഷ്യന്‍റെ ജീവനു മറുവിലയായിത്തീരാന്‍ - എന്നര്‍ത്ഥം
[2]രക്ഷിക്കാന്‍

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com