• waytochurch.com logo
Song # 12696

ശങ്കരാഭരണം ചായ്പുതാളം csikerla


 ശങ്കരാഭരണം - ചായ്പുതാളം
പല്ലവി
കാരുണ്യസാഗരമേ - ദേവാ നിന്‍
കരുണാസനേ വരേണമേ
അനുപല്ലവി
ആരുവാനിരുവരോ - മൂവരോ എന്‍ നാമത്തില്‍
ചേരുമോ അവിടെ ഞാന്‍ ചേരുമെന്നു ചോന്നപോലെ - (കാരുണ്യ..)
ചരണങ്ങള്‍
1. തിരുനാമം ഉരച്ചീടുവാന്‍, യോഗ്യത ഞങ്ങള്‍-
ക്കൊരുവിധത്തിലുമില്ലയ്യോ
തിരുസുതന്‍ യേശുമൂലം - പരിശുദ്ധാത്മാവെ തന്നു
പെരും പാപികളാമെങ്ങള്‍ - മനസ്സുകള്‍ ശുദ്ധമാക്കി - (കാരുണ്യ..)

2. ലോക ചിന്തകളിനാലും, പലവിധമാം
ദേഹചിന്തകളിനാലും
ലോകപ്രഭുവാം പേയിന്‍ - മായ തന്ത്രങ്ങളാലും
ആകുലപ്പെടും ഞങ്ങള്‍ - ശോകം തീര്‍പ്പതിന്നായി - (കാരുണ്യ..)

3. കായേന്‍ തന്‍ ബലിയാല്‍പ്പോലെ - ഞങ്ങളും നിന്നെ
വായാല്‍ മാത്രം വണങ്ങാതെ
മായമില്ലാതെ ഹാബേല്‍ -  ചെയ്ത ബലിപോല്‍ തന്നെ
ഈയടിയാരും ചെയ്‌വാ-നിപ്പോളനുഗ്രഹിപ്പാന്‍ - (കാരുണ്യ..)

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com