• waytochurch.com logo
Song # 12707

രാഗംമോഹനംഏകതാളം csikerla


 രാഗം-മോഹനം-ഏകതാളം
'ബാലര്‍ നേസനേ' - എന്ന രീതി
ബാല വത്സലാ അതി പ്രീതിയോടിന്നീ
ബാലരെ (നെ,യെ) യേന്തി
ആശീര്‍വദിക്ക യേശുവേ
2
ബാലരെ തടയരുതെന്നുരച്ചവാ[1]
തലമേല്‍ കൈവച്ചു വരമരുള്‍ക മോദമായ്
3
ദൈവത്തിന്‍ രാജ്യം ശിശു തുല്യര്‍ക്കാണെന്നു
ദൈവനന്ദനന്‍ അന്നു ചൊന്നപോലിന്നു
4
പ്രായമേറുമ്പോള്‍ പാപമാര്‍ഗ്ഗം ചേരാതെ
പ്രാണനാഥനേ പരിശുദ്ധിയേകണേ
5
കുഞ്ഞുങ്ങള്‍ക്കായും തിരു ജീവന്‍വിട്ടോനേ
നെഞ്ചകം വാണു ജീവിപ്പിക്കയെങ്ങളെ

[1]ഉരച്ചവനേ

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com