• waytochurch.com logo
Song # 12733

സമയമാം രഥത്തില് ഞാന് csikerla


 1
സമയമാം രഥത്തില്‍ ഞാന്‍
സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
എന്‍ സ്വദേശം കാണ്മതിന്നു
ബദ്ധപ്പെട്ടോടീടുന്നു.
2
ആകെ അല്പ നേരം മാത്രം
എന്‍റെ യാത്ര തീരുവാന്‍
യേശുവേ നിനക്കു സ്തോത്രം
വേഗം നിന്നെ കാണും ഞാന്‍
3
രാവിലെ ഞാന്‍ ഉണരുമ്പോള്‍
ഭാഗ്യമുള്ളോര്‍ നിശ്ചയം
എന്‍റെ യാത്രയുടെ അന്ത്യം
ഇന്നലെക്കാള്‍ അടുപ്പം
4
രാത്രിയില്‍ ഞാന്‍ ദൈവത്തിന്‍റെ
കൈകളില്‍ ഉറങ്ങുന്നു
അപ്പോഴും എന്‍ രഥത്തിന്‍റെ
ചക്രം മുന്നോട്ടായുന്നു
5
തേടുവാന്‍ ജഡത്തിന്‍ സുഖം
ഇപ്പോള്‍ അല്ല സമയം
സ്വന്തനാട്ടില്‍ ദൈവമുഖം
കാണ്‍കയത്രെ വാഞ്ഛിതം
6
ഭാരങ്ങള്‍ കൂടുന്നതിനു
ഒന്നും വേണ്ട യാത്രയില്‍
അല്പം അപ്പം വിശപ്പിന്നു
സ്വല്പം വെള്ളം ദാഹിക്കില്‍
7
സ്ഥലം ഹാ! മഹാവിശേഷം
ഫലം എത്ര മധുരം
വേണ്ട വേണ്ട ഭൂപ്രദേശം
അല്ല എന്‍റെ പാര്‍പ്പിടം
8
നിത്യമായോര്‍ വാസ സ്ഥലം
എനിക്കുണ്ടു സ്വര്‍ഗ്ഗത്തില്‍
ജീവവൃക്ഷത്തിന്‍റെ ഫലം
ദൈവപറുദീസായില്‍
9
എന്നെ എതിരേല്പാനായി
ദൈവദൂതര്‍ വരുന്നു
വേണ്ടുമ്പോലെ യാത്രക്കായി
പുതുശക്തി തരുന്നു
10
ശുദ്ധന്മാര്‍ക്കു വെളിച്ചത്തില്‍
ഉള്ള അവകാശത്തിന്‍
പങ്കു തന്ന ദൈവത്തിന്നു
സ്തോത്രം സ്തോത്രം പാടും ഞാന്‍

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com