• waytochurch.com logo
Song # 12746

ഓഹോ പാപമാര്‍ഗ്ഗം വിട്ടോടായോ


Chords: കാപി ആദിതാളം

 കാപി - ആദിതാളം
പല്ലവി
ഓഹോ! പാപമാര്‍ഗ്ഗം വിട്ടോടായോ?
ഉള്ളമേ യേശു അന്‍പെ തേടായോ?
ചരണങ്ങള്‍
1. വന്‍കൃപയായി - ദേവന്‍ അന്‍പായി
വന്നതില്ലയോ? ഭുവനേ നിനക്കായ് (ഓഹോ!..)

2. നാല്പതു നാളായ് - തീപ്പശിയ്ക്കാളായി
നാഥന്‍ ഉപാസിച്ചീലേ? നിനക്കായ് (ഓഹോ!..)

3. ഭൂതലെ ജനിച്ചു - വേദന സഹിച്ചു
ഭൂഭാരം അഖിലം താനേ വഹിച്ചു (ഓഹോ!..)

4. കുരിശതില്‍ അറഞ്ഞു കബറകം പതിഞ്ഞു
ദുരിതം നിനക്കതിനാലെ കുറഞ്ഞു (ഓഹോ!..)

5. ക്ഷണം ഇഹം അഴിയും-വിധിദിനം അണയും
തുണ അവന്‍ ആര്‍ക്കോ? അഴല്‍ അവനൊഴിയും (ഓഹോ!..)

6. അയ്യോ എന്‍ മനമേ-പൊയ്യേ ഭുവനമേ
അഴിയാഭാഗ്യം ചിന്തിക്ക അനുദിനമേ (ഓഹോ!..)

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com