• waytochurch.com logo
Song # 12846

നിന്‍ തിരുമുഖശോഭയെ


 പല്ലവി
നിന്‍ തിരുമുഖശോഭയെ
ദിനംതോറും മേ കാണേണമേ
ചരണങ്ങള്‍
1. യേശുവേ നിന്‍ തങ്കമുഖം
ആശ ദാസനേകുമേ ദിനംതോറും-മേ

2. കണ്ടിടുമ്പോളുണ്ടെനിക്കു
വേണ്ടുവോളമാശ്രയം ദിനംതോറും-മേ

3. എന്നിലുണര്‍വ്വുണ്ടഹോ നിന്‍
കണ്ണില്‍ നോക്കുന്നുടനേ ദിനംതോറും-മേ

4. യേശു ജീവിക്കുന്നതാല്‍ ഈ
ദാസന്‍ ജീവിച്ചീടുമേ ദിനംതോറും-മേ

5. ശക്തി എന്നില്‍ പെരുകുന്നു നിന്‍
ശക്തിയേറുമാവിയാല്‍ ദിനംതോറും-മേ

6. ഉള്ളമെന്നില്‍ ജ്വലിച്ചീടും നിന്‍
ഉള്ളിന്‍ സ്നേഹമോര്‍ത്തങ്ങു ദിനംതോറും-മേ

7. പാപസ്നേഹം പരിത്യജിപ്പാന്‍
പാപനാശ നാഥനേ ദിനംതോറും-മേ

8. ദൈവ സ്നേഹം പെരുകിടുവാന്‍
ദൈവദാനമേകുക ദിനംതോറും-മേ

9. തേജോമയനാം നിന്‍ ശോഭ
തേജസ്സോടു താ ദേവാ ദിനംതോറും-മേ

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com