• waytochurch.com logo
Song # 12897

വിതച്ചീടുക നാംസ്വര്‍ഗ്ഗത്തിന്‍റെ വിത്താം


 രാഗം-ഇംഗ്ലീഷ്
1. വിതച്ചീടുക നാം-സ്വര്‍ഗ്ഗത്തിന്‍റെ വിത്താം
ക്രിസ്തന്‍ സുവിശേഷം-ഹൃദയങ്ങളില്‍
ആത്മമാരി പെയ്യും-ദൈവം കൃപ ചെയ്യും
തരും കൊയ്ത്തിനേയും,-തക്ക കാലത്തില്‍

കൊയ്ത്തുകാലത്തില്‍-നാം സന്തോഷിച്ചും
കറ്റകള്‍ ചുമന്നും-കൊണ്ടു വന്നീടും.

2. വിതച്ചീടുക നാം-സ്നേഹത്തിന്‍ അദ്ധ്വാനം
ഒരു നാളും വ്യര്‍ത്ഥം-അല്ല ആകയാല്‍
എന്നും പ്രാര്‍ഥിച്ചീടിന്‍-വേലയില്‍ നിന്നീടിന്‍
വിത്തു നനച്ചീടിന്‍ കണ്ണുനീരിനാല്‍- (കൊയ്ത്തു..)

3. വിതച്ചീടുക നാം-വര്‍ദ്ധനയെ ദൈവം
നല്‍കും സര്‍വ്വനേരം-തന്‍ വന്‍ ശക്തിയാല്‍
വേനല്‍ക്കാലം വര്‍ഷം-കാറ്റുശീതം ഉഷ്ണം
ചെയ്യും ദൈവ ഇഷ്ടം-ഭൂമി നില്‍ക്കും നാള്‍- (കൊയ്ത്തു..)

4. വിതച്ചീടുക നാം-തടസ്സം അനേകം
സാത്താന്‍ കൊണ്ടെന്നാലും-തന്‍ വൈരാഗ്യത്തില്‍
തളര്‍ന്നു പോകാതെ-സ്നേഹവും വിടാതെ
നില്‍ക്ക ക്ഷീണിക്കാതെ-ക്രിസ്തന്‍ ശക്തിയില്‍- (കൊയ്ത്തു..)

5. വിതച്ചീടുക നാം-വിതയ്ക്കുന്ന കാലം
അവസാനിച്ചീടും-എത്ര വേഗത്തില്‍
ഇപ്പോള്‍ വിതയ്ക്കാതെ-ഇരുന്നാല്‍ കൊയ്യാതെ
രക്ഷകന്‍ മുമ്പാകെ-നില്‍ക്കും ലജ്ജയില്‍- (കൊയ്ത്തു..)

6. വിതച്ചീടുക നാം-ദിവ്യസമാധാനം
മുളച്ചീടുവോളം ശൂന്യദേശത്തില്‍
മരുഭൂമി കാടും-ഉല്‍സവം കൊണ്ടാടും
പര്‍വ്വതങ്ങള്‍ പാടും-ദൈവതേജസ്സില്‍ (കൊയ്ത്തു..)

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com