• waytochurch.com logo
Song # 12898

ഈശ ദൈവസുതാ ശുദ്ധനാവിയേ വിമലാതവ


                        പല്ലവി
ഈശ ദൈവസുതാ ശുദ്ധ-നാവിയേ വിമലാ-തവ
ദാസര്‍ നിന്‍ ദയയ്ക്കായ്‌ സ്തോത്രം-ചെയ്യുന്നു പരനേ
അനുപല്ലവി
കരുണാസനം വഴി-വരണം സഭാമദ്ധ്യേ- (ജഗദീശ..)
ചരണങ്ങള്‍
1. ദോഷം ശോധനകള്‍ ഒന്നും നാശം ചെയ്തിടാതെ-സര്‍വ
ആശിഷം വരങ്ങള്‍ തന്നു-സൂക്ഷിച്ച പരനേ
ഇവയ്ക്കായെല്ലാറ്റിനും-സ്തവമിന്നുമെന്നേയ്ക്കും- (ജഗദീശ..)

2. ആപത്തും ദുരിതം ക്ഷാമം ഭീരുത്വങ്ങള്‍ യുദ്ധം-വരാ-
തെ ബുദ്ധി സുഖം ക്ഷേമം-ഏറെ തന്ന പരാ
മശിഹാ കാര്യസ്ഥനേ-വിശുദ്ധാത്മനേ ഗുരോ- (ജഗദീശ..)

3. നന്മകള്‍ ബഹുത്വം എന്നും-തന്നതിന്‍ നിമിത്തം-ദേവാ
നിന്‍ നാമത്തിനെന്നും നന്ദി-വന്ദനം ചെയ്യുന്നു
അനഘാ പരാസുതാ-അമലാ ശുദ്ധാത്മനേ- (ജഗദീശ..)

4. സത്യവേദമുടന്‍ ക്രിസ്തിന്‍-ശുദ്ധ മാര്‍ഗ്ഗമതും-തന്നു
പഥ്യമായ് നടപ്പാന്‍ നിത്യം കാത്ത നിന്‍-കൃപക്കായ്‌
സതതം ദയാനിധേ-സ്തുതിദാസര്‍ ചെയ്യുന്നേ- (ജഗദീശ..)

5. ദൂതരിന്‍ സ്തുതിയെ നിത്യം-മോദേന ശ്രവിക്കും-സര്‍വ
നാഥനേ യഹോവേ രക്ഷാ-നാഥനേ മശിഹാ
അതി പാവനാത്മനേ-ഇതും ഏറ്റുകൊള്ളുകേ- (ജഗദീശ..)

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com