• waytochurch.com logo
Song # 12926

പാപി നോക്കുക യേശുവിനെ


 "Sinner look to Jesus"
പല്ലവി
പാപി നോക്കുക യേശുവിനെ
രക്ഷിപ്പാന്‍ വന്നു താന്‍-നിന്നെത്തന്‍ സ്നേഹത്താല്‍
ചരണങ്ങള്‍
1. സര്‍വ്വലോകത്തിന്‍ നാഥനതാ
ബെത്ലഹേം പുല്‍ക്കൂട്ടില്‍-കുഞ്ഞായ്‌ നിന്‍ പാപത്താല്‍
സ്നേഹം കാരുണ്യം പൂണ്ടു സദാ
ലോകര്‍ക്കായ്‌ തന്നെത്താന്‍ നല്‍കുന്നാന്‍ യേശു താന്‍ (പാപി നോക്കുക..)

2. ഗതശമനേ നോക്കുകയ്യോ
ലോകപാപത്തിന്‍റെ-ശാപം താന്‍ ഏല്‍ക്കുന്നാന്‍
അതിവേദനയാലെ അയ്യോ
പൊട്ടുന്നേ തന്നുള്ളം-ചിന്തുന്നേ രക്തം താന്‍ (പാപി നോക്കുക..)

3. കുറ്റക്കാരനെപ്പോലെയതാ
കയ്യഫാവിന്‍ മുമ്പില്‍-താഴ്മയായ്‌ നില്‍ക്കുന്നാന്‍
നാടുവാഴിയിന്‍ മുമ്പിലതാ
ക്രൂശില്‍ തൂങ്ങിടുവാന്‍-തീര്‍പ്പിന്നായ് നില്‍ക്കുന്നാന്‍ (പാപി നോക്കുക..)

4. ലോകപാപത്തിന്‍ ശാപ ഭാരം
കൊണ്ടേശു വന്‍ക്രൂശും-കൊണ്ടതാ പോകുന്നാന്‍
കൈകള്‍ പാദങ്ങള്‍ ആണികളാല്‍
ക്രൂശോടെ ചേര്‍ത്തിടാന്‍-തന്നാലേ നീട്ടുന്നാന്‍ (പാപി നോക്കുക..)

5. കാല്‍വരി മലയിന്‍ മുകളില്‍
ക്രൂശിന്‍മേല്‍ തൂങ്ങുന്നാന്‍-ദൈവത്തിന്‍ നല്‍സുതന്‍
പാപികള്‍ക്കുള്ള ശിക്ഷയെല്ലാം
പൊന്നേശു ഏറ്റല്ലോ-നിന്നെയും രക്ഷിപ്പാന്‍ (പാപി നോക്കുക..)

6. പാപി ഓടി വന്നീടുക നീ
ദൈവത്തിന്‍ രക്തത്തിന്‍-ശക്തിയോര്‍മ്മിക്ക നീ
നിന്‍റെ പാപത്തിന്‍ ശാപമെല്ലാം
തീരുവാന്‍ നോക്കി ധ്യാ-നിച്ചപേക്ഷിക്ക നീ (പാപി നോക്കുക..)

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com