• waytochurch.com logo
Song # 12951

സൌമ്യനായ യേശുവേസാധുപൈതല് നില്ക്കുന്നേ csikerla


 'Gentle Jesus, meek and mild'
7's
1. സൌമ്യനായ യേശുവേ,-സാധുപൈതല്‍ നില്‍ക്കുന്നേ;
നിന്‍ സമീപേ വന്നീടാന്‍-സമ്മതം തരേണമേ.

2. ദൈവത്തിന്‍ കുഞ്ഞാടേ, നീ-എന്‍ ദൃഷ്ടാന്തം ആകണം;
നിന്നിലുള്ള സൌമ്യത-എന്നിലും ഉണ്ടാകണം.

3. ശാന്തമായ നിന്‍ മനം-എന്നിലും സൃഷ്ടിക്കുകേ;
സ്നേഹമുള്ള നിന്‍ മനം-എന്നിലും ഉണ്ടാക്കുകേ.

4. പ്രിയമുള്ള യേശുവേ-എന്‍ ഉള്ളത്തില്‍ പാര്‍ക്കുകേ;
നിന്‍ സ്വഭാവം നല്‍കുകേ,-നിന്നെപ്പോലെ ആക്കുകേ.

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com