• waytochurch.com logo
Song # 13037

ദൈവകൃപയില് ഞാന് ആശ്രയിച്ചു csikerla


ദൈവകൃപയില്‍ ഞാന്‍ ആശ്രയിച്ചു
അവന്‍ വഴികളെ ഞാനറിഞ്ഞു
അനുഗമിച്ചീടും അവനുടെ ചുവടുകളെ
1
ഇഹലോകമോ തരികില്ലൊരു
സുഖവും മനഃശാന്തിയതും
എന്‍റെ യേശുവിന്‍റെ തിരുസന്നിധിയില്‍
എന്നു ആനന്ദമുണ്ടെനിക്ക് (ദൈവ..)
2
മനോവേദന പല ശോധന
മമ ജീവിത പാതയതില്‍
മാറാതേറിടുമ്പോള്‍ ആത്മനാഥനവന്‍
മാര്‍വ്വില്‍ ചാരി ഞാനാശ്വസിക്കും (ദൈവ‍..)
3
എത്ര നല്ലവന്‍ മതിയായവന്‍
എന്നെ കരുതുന്ന കര്‍ത്തനവന്‍
എന്‍റെ ആവശ്യങ്ങളെല്ലാമറിഞ്ഞിടുന്ന
ഏറ്റം അടുത്ത സഹായകന്‍ താന്‍ (ദൈവ‍..)
4
എന്‍റെ ആയുസ്സിന്‍ ദിനമൊക്കെയും
തിരുനാമ മഹത്വത്തിനായ്
ഒരു കൈത്തിരിപോല്‍ കത്തിയെരിഞ്ഞൊരിക്കല്‍
തിരുമാര്‍വ്വില്‍ മറഞ്ഞിടും ഞാന്‍ (ദൈവ‍..)

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com