• waytochurch.com logo
Song # 20189

ratri ratri rajata ratri rajadhi rajan piranna ratri രാത്രി രാത്രി രജത രാത്രി രാജാധി രാജന് പിറന്ന രാത്രി



രാത്രി രാത്രി രജത രാത്രി രാജാധി രാജന്‍ പിറന്ന രാത്രി (2)
1

ദുഖങ്ങളെല്ലാം അകലുന്ന രാത്രി.. (2)
ദുഖിതര്‍ക്കാശ്വാസം ഏകുന്ന രാത്രി
നീഹാര ശീതള രാത്രി.. സ്വര്‍ഗ്ഗീയ രാത്രി (2)
ഗ്ലോറിയ..ഗ്ലോറിയ..ഗ്ലോറിയ..
ഗ്ലോറിയ ഇന്‍ എക്സല്‍സീസ് ദേവൂ.. (രാത്രി രാത്രി..)
2

താരാകുമാരികള്‍ തന്‍ സംഗീത മാധുരി (2)
താരാപഥങ്ങളില്‍ ഉയരുന്ന രാത്രി
തൂമഞ്ഞു പെയ്യുന്ന രാത്രി.. സ്വര്‍ഗ്ഗീയ രാത്രി
ഗ്ലോറിയ..ഗ്ലോറിയ..ഗ്ലോറിയ..
ഗ്ലോറിയ ഇന്‍ എക്സല്‍സീസ് ദേവൂ.. (രാത്രി രാത്രി..)
3

ദൈവീക സ്നേഹം മേരി തന്‍ സുതനായ്‌..(2)
ഈ മണ്ണിന്‍റെ മടിയില്‍ മയങ്ങുന്ന രാത്രി
സന്മനസ്സുള്ളോര്‍ തന്‍ രാത്രി.. സ്വര്‍ഗ്ഗീയ രാത്രി (2)
ഗ്ലോറിയ..ഗ്ലോറിയ..ഗ്ലോറിയ..
ഗ്ലോറിയ ഇന്‍ എക്സല്‍സീസ് ദേവൂ.. (രാത്രി രാത്രി..)



Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com