• waytochurch.com logo
Song # 20149

sud dhatmane ennullatte nin jyeatis sal niraykkuke ശുദ്ധാത്മനേ എന്നുള്ളത്തെനിന് ജ്യോതിസ്സാല് നിറയ്ക്കുകെജ്ഞാനാഭിഷേകനാത്മന


1

ശുദ്ധാത്മനേ എന്നുള്ളത്തെ
നിന്‍ ജ്യോതിസ്സാല്‍ നിറയ്ക്കുകെ
ജ്ഞാനാഭിഷേകനാത്മനേ
നിന്‍ സപ്തദാനമേകുകെ
2
മേലില്‍ നിന്നും നിന്‍ ആശിഷം
ആശ്വാസം, സ്നേഹം ജീവനും;
നിന്‍ ദിവ്യശോഭയാല്‍ തന്നു
എന്‍ അന്ധകാരം നീക്കുകെ.
3
എന്മേല്‍ നിന്‍ തൈലം പൂശുകെ,
നിന്‍ കൃപയാല്‍ നിറയ്ക്കുകെ,
ശത്രുക്കള്‍ ദൂരെ ആകണം
നീ നാഥനായിരിക്കണം.
4
പിതാകുമാരനായോരെ
അറിഞ്ഞിടാന്‍ തുണയ്ക്കുകെ;
നിന്‍ നാമസ്തോത്രം എന്നുമെ
എന്‍ ഗാനമായി തീരട്ടെ.

  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com