• waytochurch.com logo
Song # 12572

സൗരാഷ്ട്രംഅടതാളചായ്പ് CSIKerla7


 സൗരാഷ്ട്രം-അടതാളചായ്പ്
പല്ലവി
വന്ദനം മഹല്‍ വന്ദനം-വലിയവന്നു
വന്ദനം മഹല്‍ വന്ദനം
ചരണങ്ങള്‍
1. എന്നെന്നേയ്ക്കും നന്നാ-യിരിപ്പവനായൊട്ടും
മന്ദമില്ലാതെ മാ-മഹിമസ്രഷ്ടാവിന്നു- (വന്ദനം..)

2. നഷ്ടമതായ് പോയ-നരരാം ദുഷ്ടന്മാരെ
ശിഷ്ടരാക്കാന്‍ വന്ന-ജഗല്പരിപാലന്നു- (വന്ദനം..)

3. ദുര്‍ഗ്ഗതിക്കേറ്റ മാ-ദുഷ്ടഗുണമുള്ളോരെ
സല്‍ഗുണരാക്കുന്ന-സത്യശുദ്ധാത്മന്നു- (വന്ദനം..)

4. ത്രിത്വപ്രവൃത്തികള്‍ -ശ്രേഷ്ഠമായ് ചെയ്യുന്ന
ശ്രീത്വഗുണം ഒക്കും-ത്രിയേകനാഥന്നു (വന്ദനം..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com