പുന്നാഗവരാളിആദിതാളം CSIKerla8
പുന്നാഗവരാളി-ആദിതാളം
പല്ലവി
ദേവദേവനേ നമോസ്തു! ദേവ
ജാതനേ നമോസ്തു
ദേവ ആവിയേ നമോ!-
അനുപല്ലവി
ജീവവാപിയേ യഹോവാ
അല്ഫാ ഓമേഗാ നമോസ്തു!- (ദേവ..)
ചരണങ്ങള്‍
1
മൂവരായരൂപിയായ് മുന്‍
ആദി ആദി കാലം വാഴും
പാവനാവി അമലാ
പരാപര ദയാപര-ഒരു- (ദേവ..)
2
ആദിയായനാദിയായ്
അരൂപിയായ് സ്വരൂപിയായ്
നീതി പൂര്‍ണ്ണ ജ്യോതിസ്സായ്
നിരന്ത സര്‍വ്വ നാഥനായ്-ഒരു- (ദേവ..)
3
ആറു ലക്ഷണം തികഞ്ഞു
വേറില്ലാ അനന്തമേ
നാരിയില്‍ പിറന്നു മൃത്യു-
വേറ്റുയിര്‍ത്ത നിത്യനെ-ഒരു- (ദേവ..)
4
സ്നേഹമായ് സ്വയംഭൂവായ
സീമയറ്റ നന്മയേ
ദേഹികള്‍ക്കു വീണ്ടും മോക്ഷ
ജന്മം ഏകും അമ്മയേ-ഒരു- (ദേവ..)