• waytochurch.com logo
Song # 12574

ദൂതര് വാഴ്ത്തും ദൈവമേ നിന് CSIKerla9


Mighty God, While Angels bless Thee.
8. 7. 4
1
ദൂതര്‍ വാഴ്ത്തും ദൈവമേ നിന്‍
നാമം ഞാനും വാഴ്ത്തട്ടെ,
ദൂത മര്‍ത്യനാഥനേ നിന്‍
ഗീതം ഞാനും പാടട്ടെ.
ഹല്ലേലൂയാ-ഹല്ലേലൂയാ-ആമേന്‍
2
ഹാ! സെറാഫിമാര്‍ക്കഗാധ
തത്വമുള്ള ദൈവമേ,
ശക്തിജ്ഞാനത്തോടും ചെയ്ത
സര്‍വ ക്രിയയാലുമേ,
ഹല്ലേലൂയാ-ഹല്ലേലൂയാ-ആമേന്‍
3
ദിവ്യപാലനം തിങ്ങുന്നു
നിന്‍ വിസ്തീര്‍ണ്ണ രാജ്യത്തില്‍,
അല്പപ്രാണിപോലും ഇന്നു
നില്‍ക്കുന്നേ നിന്‍ നോട്ടത്തില്‍,
ഹല്ലേലൂയാ-ഹല്ലേലൂയാ-ആമേന്‍
4
സര്‍വ്വത്തില്‍ വച്ചും വിശേഷം
ദിവ്യരക്ഷണ്യ കൃപാ
കൂരിരുട്ടിലും പ്രകാശം
ആര്‍ക്കു പാടാം ആ കൃപാ,
ഹല്ലേലൂയാ-ഹല്ലേലൂയാ-ആമേന്‍
5
സ്വര്‍ഗ്ഗത്തിന്‍ മഹത്വം വിട്ടു
ക്രൂശിനോളം താഴുവാന്‍,
പാപി ഞാന്‍ രക്ഷിക്കപ്പെട്ടു
ആകയാല്‍ പാടുന്നു ഞാന്‍,
ഹല്ലേലൂയാ-ഹല്ലേലൂയാ-ആമേന്‍
6
വീണ്ടെഴുന്നരുള്‍ക, പൂജ്യ
പാദപീഠം വിട്ടു വാ,
ആണ്ടരുള്‍ക നിത്യരാജ്യം
രാജനേ രക്ഷാകരാ,
ഹല്ലേലൂയാ-ഹല്ലേലൂയാ-ആമേന്‍


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com