എന്നാത്മാവേ നിന്നെയും CSIKerla11
Praise the Lord, O my Soul
7's
1. എന്നാത്മാവേ നിന്നെയും
മറ്റു സൃഷ്ടി സര്‍വ്വവും
ഭംഗിയായുണ്ടാക്കിയ
ദൈവത്തെ സ്തുതിക്കുക
2. പാപത്തില്‍ നിന്നും നിന്നെ
രക്ഷ ചെയ്ത ദൈവത്തെ
നന്ദിയാല്‍ ദിനേ ദിനേ
സ്തോത്രം നീ ചെയ്യേണമേ
3. നന്മ ചെയ്തെന്നും നിന്നെ,
നല്ല പോലെ കാക്കുന്നേ,
ഈ മഹാകാരുണ്യത്തെ
ഓര്‍മ്മിച്ചെന്നും വാഴ്ത്തുകേ
4. ഇന്പ തുന്പ കാലത്തും
ജീവന് പോകും നേരത്തും
ദൈവം താന്‍ സങ്കേതമേ
സ്തോത്രം ചെയ്ക ഉള്ളമേ