• waytochurch.com logo
Song # 12577

അനാദി നിത്യ ദൈവമേ


 Serve Him With fear
L.M.
1. അനാദി നിത്യ ദൈവമേ
മഹത്വമാം സ്വര്‍ഗ്ഗാസനേ
അത്യന്തശോഭ വീശിയേ
വാഴുന്നു നീ യഹോവായേ

2. പ്രധാന വാന ദൂതരും
മാ താഴ്മയോടെല്ലാവരും
മുഖങ്ങള്‍ മൂടി കീര്‍ത്തിക്കും
സാഷ്ടാംഗം വീണു വന്ദിക്കും

3. പൊടിക്കും ധൂളിനും തരം
ഈ ദാസര്‍ ഞങ്ങള്‍ ഏവരും
അത്യന്തം താഴ്മ ഭക്തിയും
നിറഞ്ഞു സേവ ചെയ്യണം

4. മഹോന്നതത്തിന്‍ അപ്പുറം
വാഴുന്ന മാ ത്രിയേകനേ,
ആത്മാവിലും സത്യത്തിലും
വന്ദിക്കും ഞങ്ങള്‍ എന്നുമേ


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2025 Waytochurch.com