• waytochurch.com logo
Song # 12579

സൗരാഷ്ട്രംആദിതാളം csikerla


 സൗരാഷ്ട്രം-ആദിതാളം
പല്ലവി
ദേവ ദേവനു മംഗളം-മഹോന്നതനാം
ദേവ ദേവനു മംഗളം
ചരണങ്ങള്‍

1. ദേവദൂതരാകാശേ-ദിവ്യഗീതങ്ങള്‍ പാടി
കേവലാനന്ദത്തോടു-മേവി സ്തുതി ചെയ്യുന്ന- (ദേവ..)

2. സകല ലോകങ്ങളിലെ-സര്‍വഗണങ്ങളേയും
സുഖമുടനെ പടച്ചു-സകലനാളും പാലിക്കും- (ദേവ..)

3. നരഗണങ്ങളിന്‍ അതി-ദുരിതമൊഴിപ്പാനായി
തിരുമകനെ നരനായ്‌-ധരണിയിങ്കലയച്ച- (ദേവ..)

4. പാപബോധം വരുത്തി-പാപിയെ ശുദ്ധമാക്കാന്‍
പാവനാത്മാവെ നല്‍കും-ജീവജലാശയമാം- (ദേവ..)

5. ആദരവോടു തന്‍റെ-വേദവെളിവു മനു-
ജാതികള്‍ക്കരുളിയ-ആദിനാഥനാകുന്ന- (ദേവ..)

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com