ശങ്കരാഭരണംആദിതാളം CSIKerla18
ശങ്കരാഭരണം-ആദിതാളം
1
കരുണാകരനാം പരനേ - ശരണം
*കനിവിഷഹരനേ തിരുകൃപ - ശരണം
കാത്തരുള്‍ക ശരണം - ത്രിയേകാ
കരളലിഞ്ഞീടണമേ - കൃപാലോ
2
അരുണോദയമരുള്വടിവേ - ശരണം
അല്‍ഫാ ഒമേഗാവേ - ശരണം
അരുള്‍ വരദാ ശരണം - ത്രിയേകാ
ആശിഷമരുളേണമേ - കൃപാലോ
3
അധിപതിവേദാ നാഥാ - ശരണം
ആധികള്‍ തീര്‍ക്കുക താതാ - ശരണം
അതിഗുണനേ ശരണം - ത്രിയേകാ
#ആമയം നീക്കണമേ - കൃപാലോ
4
ശരണം ശരണം ശരണം നാഥാ
തിരു അരുള്‍ ചൊരിക ഈ തരുണം - താതാ
വരണം കൃപ തരണം - ത്രിയേകാ
ദുരിതമകറ്റണമേ - കൃപാലോ
5
നിത്യാസുരവരദേവാ - ശരണം
സ്തുത്യാ ഈശോ മിശിഹാ - ശരണം
സത്യാത്മാ ശരണം - ത്രിയേകാ
പഥ്യാ വരമരുള്കാ - കൃപാലോ
*കനിയുടെ വിഷം ഇല്ലാതാക്കിയവനേ-അനുസരണക്കേടിനു കാരണമായ പഴത്തിന്റെ വിഷം നീക്കിയവന് എന്നു സാരം.
#ദുഃഖം