ചിന്തുതരുആദിതാളം CSIKerla
ചിന്തുതരു-ആദിതാളം
1. ആദിത്യ ചന്ദ്രാദികളെ - ചമച്ചവനു സ്തോത്രം
ബോധിച്ചതെല്ലാം ക്ഷണത്തില്‍ - തികച്ചവനു സ്തോത്രം
ഏദന്‍ കാവില്‍ ആദം ഹവ്വാ-യോടു പലവൃന്ദം
മോദമുടന്‍ സൃഷ്ടി ചെയ്ത - നാഥനെന്നും സ്തോത്രം
2. ആദിമാനുഷന്‍ ചതിവില്‍ - ആയതിനെ കണ്ടു
ഭീതിഭുവനത്തില്‍ നിന്നു - പോവതിനായ്ക്കൊണ്ടു
വേദപരന്‍ നീതി തിക-വാവതിനായ് പണ്ടു
ഖേദമൊഴിപ്പാന്‍ മരണം - ജയിച്ചവനു സ്തോത്രം
3. ബാലഗണമേ! വരുവിന്‍ - ശീലമുടന്‍ കൂടി
കോലാഹല വാനികളാ-ലാലെലൂയ്യാ പാടി
ചേലോടു പാദം വണങ്ങാന്‍ - ഗീതഗണം തേടി
*ഏലൊഹിം പിതാസുതനാ-ത്മാവിനെയും സ്തുതിപ്പിന്‍
4. ദൂതരെല്ലാം മോദമുടന്‍ നാഥനെക്കൊണ്ടാടി
സാദരം തന്‍ ആസനത്തിന്‍ - നാലു ചുറ്റും കൂടി
താതസുതാത്മാക്കള്‍ക്കു നല്‍ - ഗീതങ്ങളെ പാടി
#ശ്വേതവസ്ത്രങ്ങള്‍ ധരിച്ചു - കൂടുന്നതു മോടി
5. ശക്തിയാല്‍ ചരാചരങ്ങള്‍ - ഒക്കെയും ഉണ്ടാക്കി
യുക്തിയാല്‍ തരാതരത്തില്‍ - എത്രയും നന്നാക്കി
ഭക്തിയായ് നടപ്പതിന്നു - മാര്‍ഗ്ഗമൊന്നുണ്ടാക്കി
മുക്തിയില്‍ നടത്തുന്ന ത്രി-യേകനെന്നും സ്തോത്രം
*ദൈവം
#വെളുത്ത