• waytochurch.com logo
Song # 12586

ജയിക്കുമേ സുവിശേഷ ലോകം CSIKerla1


 Psalm 96
'ജയിക്കുമേ സുവിശേഷ ലോകം'
എന്ന രീതി
പാടുവിന്‍-സകലഭൂമിയെ
ദേവന്നു-പുതിയ പാട്ടായ്‌
പാടുവിന്‍ നാഥനു പാടി
നാമം വാഴ്ത്തുവിന്‍-നാള്‍തോറും തന്‍റെ
രക്ഷയെ നിങ്ങള്‍ ആര്‍ത്തറിയിപ്പിന്‍
ചരണങ്ങള്‍
1
ജാതികള്‍-അറിവതിന്നു തന്‍ മഹിമയെ
സകല ജനങ്ങ-ളോടും തന്‍
അതിശയങ്ങളും-വിവരിപ്പിന്‍
എന്തെന്നാലവന്‍-വലിയവന്‍
ഏറ്റവും സ്തുതി-ക്കേറ്റവന്‍ വാന-
ഭൂതലങ്ങള്‍ക്കു-നാഥന്നു നിങ്ങള്‍ - (പാടുവിന്‍..)
2
ജാതികള്‍-തൊഴുന്ന ദേവകളൊക്കെയും
അസത്തുകള്‍ തന്നേ-ദൈവമോ
ചമച്ചവനാ-കാശങ്ങളെ
ഭയങ്കരന്‍ ദേവ-ന്മാരെക്കാള്‍
ഉന്നതന്‍ തിരു-മുന്നില്‍ വാനവും,
മിന്നും പ്രഭയു-മെന്നുമുണ്ടെന്നു - (പാടുവിന്‍..)
3
ശക്തിയും അഴകും വിശുദ്ധസ്ഥലത്തുണ്ടു
ജനങ്ങളിന്‍-കുടുംബങ്ങളേ
കൊടുപ്പിന്‍-ദേവനു മഹിമയെ
കൊടുപ്പിന്‍-ദേവന്നു ശക്തിയെ
നാഥന്നു തിരു-നാമമഹിമ
നാള്‍തോറും നിങ്ങള്‍-നല്‍കി നല്‍കി - (പാടുവിന്‍..)
4
കാഴ്ചയെ-എടുത്തവന്‍ മതിലകങ്ങളില്‍
ചെന്നവ-ന്മുന്നില്‍ വച്ചുടന്‍
വിശുദ്ധിയി-ന്നലങ്കാരത്തില്‍
ദേവനെ-തൊഴുതീടുവിന്‍
സകല ഭൂമിയേ! തിരുമുന്നില്‍ നിങ്ങള്‍
നടുങ്ങുവിനവന്‍-ഭയങ്കരനെന്നു - (പാടുവിന്‍..)
5
അന്നഹോ കാട്ടിലെ മരമൊക്കെയും
ആര്‍ത്തീടും-ദേവ തിരുമുന്നില്‍
ദേവന്‍ വരുന്നു-ഭൂമിയെ
ന്യായം വിധിപ്പാന്‍-വരുന്നിതാ
നീതിയിലൂഴി-യെങ്ങും ജനങ്ങ-
ളെയും വിധിക്കു-മുണ്മയില്‍ തന്നെ - (പാടുവിന്‍..)
6
ജയം ജയം പരമതാതന്നു ജയം ജയം
പരമസുതന്നു-ജയം ജയം
പരമാത്മാവിന്നു-ജയം ജയം
ത്രിയേക ദേവന്നു-ജയം ജയം
ജയം ജയം ജയം-യേശു നാമത്തിന്നു
ജയമാമേന്‍ ജയ-മാമേനാമേനെന്നു - (പാടുവിന്‍..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com