പന്തുവരാളിഅടതാളചായ്പ് CSIKerla
Psalm 95
പന്തുവരാളി-അടതാളചായ്പ്
പല്ലവി
വരുവിന്‍ നാം യാഹോവായ്ക്കു പാടുക-രക്ഷ
തരുന്ന ജീവപാറയ്ക്കാര്ത്തീടുക
അനുപല്ലവി
തിരുമുമ്പില്‍ സ്തുതിയോടാ-ദരവായ് ചെന്നു നാമെല്ലാ-
വരും സങ്കീര്‍ത്തനങ്ങളോ-ടൊരുമിച്ചാര്ത്തു ഘോഷിക്ക-
ചരണങ്ങള്‍
1. യഹോവയായവന്‍ മഹാ ദൈവം-അവന്
സകല ദേവകള്‍ക്കും മേല്‍ രാജന്
മഹിമയിന്‍ താണിടങ്ങളവന്റെ-കയ്യില്‍
*മഹിധരോന്നതങ്ങളും-തന്റെ
#മഹോദധിയുമവന്റെ-വകയാകുന്നു താനതു
പടച്ചിതു കരയെയും-മഹാന് കൈകള്‍ മെനഞ്ഞതു - (വരു..)
2. വരുവിന്‍ നാം തൊഴുതു വന്ദിക്കുക-ദേവ
തിരുമുന് ചെന്നു നാം മുട്ടുകുത്തുക
പരന് നമ്മെ പടച്ചവനാകയാല്‍-തന്നേ
പരമന് നമ്മുടെ ദേവനാകുന്നു
കരുത്തന് മേച്ചിലില്‍ ജനം-കരത്തിന്നാടുകള്‍ നാം തന്
സ്വരത്തെ നിങ്ങളിങ്ങനു-സ്വരത്തോടിന്നു കേള്‍ക്കുവിന്‍ - (വരു..)
3. പൊരുള്‍ വിവാദമാം മെരിബായിലും-അര്‍ത്ഥം
പരീക്ഷയാകുന്ന മസ്സാനാളിലെ
മരുഭൂവിങ്കലുമെന്നപോലവെ-നിങ്ങള്‍
കഠിനമാക്കരുതുള്ളമന്നെന്റെ
കരത്തിന് വന്പ്രവൃത്തികള്-മരിച്ച നിങ്ങളിന്നച്ഛര്
ദരിശിച്ചാറെയുമെന്നെ-പരീക്ഷിച്ചങ്ങു ശോധിച്ചു - (വരു..)
4. എനിക്കു നാല്പതാണ്ടാവംശത്തോടു-രസം
ജനിച്ചില്ലായവരുള്ളില്‍ തെറ്റുന്ന
ജനവുമെന്‍ വഴിയറിയാത്തോരു-മെന്നു
മൊഴിഞ്ഞെന്‍ സ്വസ്തതയിങ്കലായവര്
അണഞ്ഞുള്പുകയില്ലെന്നു-!ചിനത്തോടാണയിട്ടു ഞാന്‍
ദിനമെന്നും ത്രിയേകനെ-വണങ്ങി വാഴ്ത്തിടാമാമേന് - (വരു..)
*ഉയര്‍ന്ന പര്‍വ്വതങ്ങള്‍
#മഹാസമുദ്രം
!കോപത്തോടെ