• waytochurch.com logo
Song # 12596

സ്തോത്രം ശ്രീമനുവേലനേ


Chords:  അമീര്‍ കല്യാണി-ആദിതാളം

 അമീര്‍ കല്യാണി-ആദിതാളം
"നിന്‍ തിരുമുഖശോഭയെ"
എന്ന രീതി
പല്ലവി
സ്തോത്രം ശ്രീമനുവേലനേ!
മമ ജീവനേ-മഹേശനെ!

1. പാര്‍ത്തലത്തില്‍-[1]പരിശ്രയമായ്‌
പാരില്‍ വന്ന നാഥനേ!
മമ ജീവനേ-മഹേശനെ-സ്തോത്രം

2. ആദിപിതാ-വോതിയതാ-
മാദിവേദ നാദമേ-മമ-സ്തോത്രം

3. മാനവ സ-മ്മാനിതനേ
മാനനീയരൂപനേ-മമ-സ്തോത്രം

4. സാദരമാ-ദൂതഗണം
ഗീതം പാടി വാഴ്ത്തീടും-മമ-സ്തോത്രം

5. ജീവകൃപാ-ജലം ചൊരിയും
ജീവസാരമേഘമേ-മമ-സ്തോത്രം

6. സ്വന്തരക്തം-ചിന്തിയെന്നെ
ഹന്തവീണ്ടെടുത്തതാല്‍-മമ-സ്തോത്രം

7. മര്‍ത്യജനാ-ഭൃത്യനു നിന്‍
നിത്യജീവനേകിയ-മമ-സ്തോത്രം

8. രാജസുതാ-പൂജിതനേ!
രാജരാജനേശുവേ-മമ-സ്തോത്രം

9. താവകമാം-നാമമഹോ
ഭാവനീയമാം സദാ-മമ-സ്തോത്രം

[1]അഭയസ്ഥാനമായി

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com