സ്തോത്രം ശ്രീമനുവേലനേ
Chords: അമീര്‍ കല്യാണി-ആദിതാളം
അമീര്‍ കല്യാണി-ആദിതാളം
"നിന് തിരുമുഖശോഭയെ"
എന്ന രീതി
പല്ലവി
സ്തോത്രം ശ്രീമനുവേലനേ!
മമ ജീവനേ-മഹേശനെ!
1. പാര്‍ത്തലത്തില്‍-[1]പരിശ്രയമായ്
പാരില്‍ വന്ന നാഥനേ!
മമ ജീവനേ-മഹേശനെ-സ്തോത്രം
2. ആദിപിതാ-വോതിയതാ-
മാദിവേദ നാദമേ-മമ-സ്തോത്രം
3. മാനവ സ-മ്മാനിതനേ
മാനനീയരൂപനേ-മമ-സ്തോത്രം
4. സാദരമാ-ദൂതഗണം
ഗീതം പാടി വാഴ്ത്തീടും-മമ-സ്തോത്രം
5. ജീവകൃപാ-ജലം ചൊരിയും
ജീവസാരമേഘമേ-മമ-സ്തോത്രം
6. സ്വന്തരക്തം-ചിന്തിയെന്നെ
ഹന്തവീണ്ടെടുത്തതാല്-മമ-സ്തോത്രം
7. മര്ത്യജനാ-ഭൃത്യനു നിന്
നിത്യജീവനേകിയ-മമ-സ്തോത്രം
8. രാജസുതാ-പൂജിതനേ!
രാജരാജനേശുവേ-മമ-സ്തോത്രം
9. താവകമാം-നാമമഹോ
ഭാവനീയമാം സദാ-മമ-സ്തോത്രം
[1]അഭയസ്ഥാനമായി