സ്തോത്രം ചെയ്തീടുവേന്‍ CSIKerla35
ചെഞ്ചുരുട്ടി-ആദിതാളം
പല്ലവി
സ്തോത്രം ചെയ്തീടുവേന്‍
ക്രിസ്തു യേശുവേ ഞാന്‍
നിത്യം ദേവാ നീ തുണ ചെയ്താല്‍-ചെയ്താല്‍- യേശു
ചരണങ്ങള്‍
1. ദുരിതങ്ങള്‍ അവന് തന്-കുരുതിയില് കഴുകി
തിരുരക്തത്താലെന്‍ രക്ഷ-ചെയ്താന്‍-ചെയ്താന്‍- യേശു
2. ധരിത്രിയീവനത്തില്-തിരുകൃപഗുണത്താല്
അരികില്നിന്നുപദേശം-ചൊന്നാന്‍-ചൊന്നാന്‍- യേശു
3. സ്തുതിച്ചേശു ഗുരുവെ-ഭജിച്ചിങ്ങു വസിച്ചാല്
നശിച്ചുപോകാതെ മോക്ഷം-ചേരാം-ചേരാം- ആത്മം
4. ക്രിസ്തുവിന് നാമം-മാത്രമെന്‍ ഗാനം
മൃത്യുവിന്നേരം വരെ-എന്നും-എന്നും- ലോക
5. ധരണി വിട്ടുയരെ-പരനെ കണ്ടവനെ
മരണത്തിന് പിമ്പും സ്തോത്രം ചെയ്-വേന്- എന്നും
6. മേഘം പോലസംഖ്യം-മോക്ഷലോകസംഘം
രാഗം പാടുന്നു ക്രിസ്തിന്-സ്തോത്രം-സ്തോത്രം- എന്നും
7. [1]പൊന്മുടികളെ തന്-സന്നിധൌ നിരത്തി
മന്നവര്‍ മാന്നര്‍ സ്തോത്രം-ചെയ്യും-എന്നും- മോക്ഷ
8. അവരോടു പരനെ-അനുദിനം സ്തുതിപ്പാന്‍
മനുവേലെന് തുണയായാല്‍-ഭാഗ്യം-ഭാഗ്യം- യേശു
9. നിത്യപിതാവേ-സത്യസുതാത്മാ
സ്തോത്രം നിനക്കെന്നേക്കും-ആമേന്‍-ആമേന്‍- ദേവാ
[1]പൊന്‍കിരീടം