സ്തുതിതിങ്ങിയ പരമണ്ഡല സുവിശേഷക നാമം
പല്ലവി
സ്തുതിതിങ്ങിയ പരമണ്ഡല - സുവിശേഷക നാമം
ശുഭമംഗല മതിസംഭ്രമ - സുഖശോഭന ക്ഷേമം
ചരണങ്ങള്‍
1. കരുണാകര തിരുമാര്വിനു - വരഭൂഷണ ദേവന്
ധരണീനരനുയിരാല് ഉയി-രരുളും നരജീവന്
2. അതിസുന്ദര ശുഭശോഭന - മഹിമാമുടി ചൂടന്‍
ക്ഷിതിമണ്ഡല ദുരിതം പ്രതി - വനമുള്മുടി ചൂടന്‍
3. ഭുവനങ്ങളെ ഞൊടികൊണ്ടുള - വരുളും ബലമുടയോന്
ഭുവനേതല അടവാന് ഇട-കിടയാതവന് ആയോന്
4. പരിശുദ്ധത കൃപ സത്യ സു-ഭാഗ്യാദിവിമൂലം
മരണത്തിനു വിധിപെട്ടവ-നുയിരേകിയ കോലം
5. പുണ്യ മാനുഷര്‍ ദൂതരോടു പു-കഴ്ത്തും ഉന്നത വാഹനന്
പുണ്യഹീനരോശന്ന പാടി ഗ-മിച്ച [1]ഗര്‍ദ്ദഭ വാഹനന്
6. ബലിപൂജകളഖിലങ്ങടെ-പ്രതിരൂപന്‍ അരൂപന്
കലുഷം നരനൊഴിവാന് നര-ബലി മര്ത്യസ്വരൂപന്
[1]കഴുതയെ വാഹനമാക്കിയവന്