വരസുന്ദര പരമണ്ഡല പര CSIKerla38
1. വരസുന്ദര - പരമണ്ഡല പര-
നേശുനാഥനേ-വന്നരുള്‍ സ്വാമിന്‍
സ്തുതിമംഗളം ജയമംഗളം
നിനക്കേ യഹോവായേ
2. ധരമണ്ഡലം - പരമണ്ഡലം
സൃഷ്ടിചെയ്ത ദേവനേ
വന്നരുള്‍ സ്വാമിന്‍ - (സ്തുതി..)
3. നരദേവനേ - ഗുരുനാഥനേ
നരരക്ഷകര്‍ത്തനേ
വന്നരുള്‍ സ്വാമിന്‍ - (സ്തുതി..)
4. പശുക്കൂടതില്‍ - മുഴുക്കാടതില്‍
നരനായ കര്‍ത്തനേ
വന്നരുള്‍ സ്വാമിന്‍ - (സ്തുതി..)
5. നരര്‍ക്കായൊരു - ബലിയായ ദേ-
വനേ പ്രിയകര്‍ത്തനേ
വന്നരുള്‍ സ്വാമിന്‍ - (സ്തുതി..)
6. [1]മുറിവഞ്ചിനാല്‍ - നര-പഞ്ചപാ
തകം[2] തീര്‍ത്ത കര്‍ത്തനേ
വന്നരുള്‍ സ്വാമിന്‍ - (സ്തുതി..)
7. തവഭക്തരിന്‍ - ജപം താതന്‍ മുന്‍
ശുഭമാക്കും കര്‍ത്തനേ
വന്നരുള്‍ സ്വാമിന്‍ - (സ്തുതി..)
8. പരമാസനം - കരുണാസനം
വഴിനിന്‍ സഭയിതില്‍
വന്നരുള്‍ സ്വാമിന്‍ - (സ്തുതി..)
[1]അഞ്ചുമുറിവുകൊണ്ട്
[2]കാമം, കോപം, പക, ഡംഭം, ചതി