• waytochurch.com logo
Song # 12606

പാദം വന്ദനമെ തിരുകൃപ


                    പല്ലവി
പാദം വന്ദനമെ - തിരുകൃപ
പാപിക്കു ധനമെ-
ചരണങ്ങള്‍
1. പാരിതില്‍ തിരുവേദം അരുളി ഭരിക്കും അത്ഭുതനേ
ദൈവസുതനേ കൃപാകരനേ ക്രിസ്തോ തിരു - പാദം..

2. വാക്കിനുള്ളടങ്ങാത്ത മഹത്വമുടയ രാജാവേ
ശക്തിമാനേ ദയവാനേ ക്രിസ്തോ തിരു - പാദം..

3. മാനുഷര്‍ക്കുയിര്‍ നല്‍കിയ രക്ഷകാ നയശീലാ
മാനുവേലാ അനുകൂലാ ക്രിസ്തോ തിരു - പാദം..

4. പാപം നീക്കി ശുദ്ധാവിയാല്‍ ഉപദേശിക്കുന്നോനേ
പുണ്യവാനേ ഗുണവാനേ ക്രിസ്തോ തിരു - പാദം..

5. പാദത്തില്‍ പണിഞ്ഞോരെ നിത്യവും പാലിക്കുന്നോനേ
സത്യവാനേ സ്നേഹവാനേ ക്രിസ്തോ തിരു - പാദം..


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com