• waytochurch.com logo
Song # 12610

യേശുനാമം ജീവ നാദം


              പല്ലവി
യേശുനാമം ജീവ നാദം
യേശുപാദം എന്‍ സങ്കേതം
യേശുനാമം ജീവ ദായകം
ചരണങ്ങള്‍
1
പാരില്‍ സമസ്ത ദേശക്കാരും
ഭാഷക്കാരും സ്തുതിച്ചു പാടും - യേശു..
2
അന്ധകാര [1]മതകുഠാരി
അഖിലര്‍ക്കും സന്തോഷകാരി- യേശു..
3
അതിശയങ്കര വിശുദ്ധ രക്ഷകന്‍
ആനന്ദം തരും ദൈവ ആത്മജന്‍ - യേശു..
4
മഹസുര നഭോതലങ്ങള്‍ക്കപ്പുറം
മഹത്വശോഭകള്‍ കാണിച്ചീടുന്ന - യേശു..
5
എളിയ പാപിയിന്‍ യാചനകള്‍
ഏക പരനിന്‍ തിരുമുന്‍ ചേര്‍ക്കും - യേശു..

[1]അന്ധകാരമതത്തെ നശിപ്പിക്കുന്ന കോടാലി


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com