• waytochurch.com logo
Song # 12613

യേശുപരാ എങ്ങും നല് CSIKerla48


 "യേശുപരാ എങ്ങും നല്‍
സമാധാനം" എന്ന രീതി
പല്ലവി
യേശുപരാ - ഇല്ലേ ഭവാനു തുല്യന്‍
എല്ലാ ലോകത്തും ചൊല്‍വാന്‍
ചരണങ്ങള്‍
1
വല്ലഭാ മഹേശാ - നല്ലവ ദേവേശാ
ചൊല്ലായുധ സര്‍വേശാ - സ്വാമിന്‍
ചൊല്ലായുധ സര്‍വേശാ - യേശുപരാ..
2
എല്ലാം അറിയും നീ എല്ലായിടത്തും നീ
എല്ലാക്കാലവും നീയെ - സ്വാമിന്‍
എല്ലാക്കാലവും നീയെ - യേശുപരാ..
3
എല്ലാം സൃഷ്ടിച്ചു നീ - എല്ലാം അഴിക്കും നീ
ഇല്ലേ നിന്നെപ്പോലാരും - സ്വാമിന്‍
ഇല്ലേ നിന്നെപ്പോലാരും - യേശുപരാ..
4
രൂപരഹിതനേ - രൂപം ധരിച്ചോനേ
പാപരഹിതന്‍ നീയേ - സ്വാമിന്‍
പാപരഹിതന്‍ നീയേ - യേശുപരാ..
5
കോടികോടി ദൂതര്‍-പാടി സേവിച്ചീടും
മോടിയേറുന്ന രാജന്‍ നീ-സ്വാമിന്‍
മോടിയേറുന്ന രാജന്‍ നീ-യേശുപരാ..
6
ജീവന്നുടയോനേ-ഭൂവിട്ടുയര്‍ന്നോനെ
ദൈവകുമാരന്‍ നീയെ-സ്വാമിന്‍
ദൈവകുമാരന്‍ നീയെ-യേശുപരാ
7
സര്‍വ്വ മര്‍ത്യരെയും-ദിവ്യനീതിയോടെ
നീ വിധിച്ചീടും വേഗം-സ്വാമിന്‍
നീ വിധിച്ചീടും വേഗം-യേശുപരാ..
8
നീ കല്പിച്ച കാലം-ആയ ഭൂവിന്‍ കോലം
നീക്കും നീ അന്ത്യകാലം-സ്വാമിന്‍
നീക്കും നീ അന്ത്യകാലം-യേശുപരാ..


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com