ശ്രീയേശു നാഥനെന്നും ജയമംഗളം സത്യ
പല്ലവി
ശ്രീയേശു നാഥനെന്നും - ജയമംഗളം സത്യ
ത്രിലോക ദേവനെന്നും - ശുഭമംഗളം
അനുപല്ലവി
ഭൂലോകത്തെ ചമച്ച-ത്രിലോക ദൈവസുതാ
ക്രിസ്തേശുനാഥനെന്നും - സംസ്തുതി ഭവിക്ക ആമേന്‍ (ശ്രീ..)
ചരണങ്ങള്‍
1. ആദിയുടന്‍ അന്തവുമി-ല്ലാത്തവന്നു മംഗളം
ആധിയോ ദുരിതമോയില്ലാത്തവന്നു മംഗളം - ശുഭ
നീതിസൂര്യനായവന്നു-ജോതിര്മയനായവന്നു
ഖേദഹരം ചെയ്തവന്നു-ഭൂതലത്തിലിന്നുമെന്നും- (ശ്രീ..)
2. പാതക നിവാരണന്ന-നാരതവും മംഗളം
നീതിയെ നിവൃത്തി ചെയ്ത-കര്‍ത്തനെന്നും മംഗളം - ശുഭ
ആദിമാനുഷന് പിഴച്ച പാതകത്തെ ഓഹരിച്ച
ഭൂതലത്തിന്നായിക്കഷ്ട-വേദനയെല്ലാം സഹിച്ച- (ശ്രീ..)
3. ശത്രുവാം പിശാചിനെ ജ-യിച്ചവന്നു മംഗളം
മൃത്യുവെ ജയിച്ചുയിര്ത്തെ-ഴുന്നവന്നു മംഗളം - ശുഭ
സ്വസ്ഥാനം ചേര്ന്നവന്നു-വിസ്താരം ചെയ് വതിന്നു
തല്സ്ഥാന പ്രാഭവത്തോ-ടിക്ഷിതി വരുന്നവന്നു- (ശ്രീ..)
4. ദൈവമാം പിതാവിനിന്നു-മെന്നും ദിവ്യമംഗളം
ദൈവസുതന് ആവിക്കിന്നു-മെന്നും സ്തുത്യമംഗളം - ശുഭ
ദൈവതാത പുത്രനാവി-ക്കേവരാലുമിങ്ങുമെങ്ങും
ജീവകാലമൊക്കെ എന്നും-ഭാവുകം ഭവിക്ക ആമേന്‍ - (ശ്രീ..)