• waytochurch.com logo
Song # 12617

കല്യാണി ഏകതാളം CSIKerla5


 കല്യാണി ഏകതാളം
പല്ലവി
സ്തോത്രം യേശുനാഥനേ - മനുവേലനേ മനുവേലനേ
ചരണങ്ങള്‍
1. [1]പാത്രഹീനനാകുമെന്നെ - പാര്‍ത്തു നിന്‍ കയ്യാലണച്ചു
ചേര്‍ത്തുകൊണ്ടെന്‍റെ ദുരിതം - തീര്‍ത്തു രക്ഷിക്കേണമേ - സ്തോത്രം

2. വിണ്ണിലും ഈ മണ്ണിലും നീ-യെന്നപോലാരുള്ളഹോ
ഉന്നതനാകുന്ന യേശു - മന്നവരില്‍ മന്നനേ - സ്തോത്രം

3. പൊന്നുലോകം തന്നില്‍ നിന്നു - വന്ന ജീവനാഥനേ
എന്നപേക്ഷയ്ക്കിന്നു ചെവി തന്നു കേട്ടിടേണമേ - സ്തോത്രം

4. പാരമഴലോടുഴലും പാപിയാമെന്നെ വെടിഞ്ഞു
ദൂരവേ പോയീടരുതേ - ദാവീദിന്‍ കുമാരനേ - സ്തോത്രം

5. താതനേ എന്‍ നാഥനേ - പാതകര്‍ സങ്കേതമേ
നീതിയോടെ ഭൂതലം വാണീടുവാന്‍ വരേണമേ - സ്തോത്രം

[1]അനര്‍ഹന്‍


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com