• waytochurch.com logo
Song # 12620

മാനസമേ ശ്രീയേശുവെ ഭജ നീ csikerla


 മാനസമേ ശ്രീ-യേശുവെ ഭജ നീ
മതികെട്ടുപോകാതെ
ചരണങ്ങള്‍
1. മന്നവമന്നവ - നുന്നതനായക
നന്ദനനാം മനുവേലനെ എന്നും- (മാനസമേ..)

2. ബേതലേം പുരിയതി-ലൊരു പശുശാലേ
യൂദജയായൊരു - നാരിയില്‍ ജനിച്ചോന്‍ - (മാനസമേ..)

3. പാരിതിലെഴും പര - മാധികള്‍ തീര്‍പ്പാന്‍
ഘോരതയേറിയ - വേദന സഹിച്ചോന്‍ - (മാനസമേ..)

4. യെറുശലേം നഗരിയില്‍ - കഠിന വേദനയേ-
റ്റൊരു കുരിശതില -ങ്ങേറി മരിച്ചോന്‍ - (മാനസമേ..)

5. നരകാരിഷ്ടത - തീര്‍ത്തുടന്‍ മുന്‍
അരുള്‍പോല്‍ മൂന്നാം ദിവസമുയിര്‍ത്തോന്‍ - (മാനസമേ..)

6. നരരിപുവരനെ - ജയിച്ചതിഘോഷം
പരമണ്ഡലമതി - ലേറിയിരിപ്പോന്‍ - (മാനസമേ..)

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com