ആശ്വാസപ്രദനേ
Prayer to the Holy Spirit
1. ആശ്വാസപ്രദനേ
എന്നേക്കും വാഴുക
നിന്‍ സഭ നിന്‍റെ ആലയം
അതില്‍ പ്രവേശിക്ക.
2. കര്‍ത്താവിന്‍ ശിഷ്യരെ
നീ പണ്ടു ദര്‍ശിച്ചു
പിളര്‍ന്ന തീ നാവായ് വന്നു
സല്‍പ്രാപ്തി കല്പിച്ചു.
3. നിന്‍ സഭ ആയതു
നിന്‍ കയ്യില്‍ എന്നുമെ
നിന്‍ ദിവ്യദാനം അതിനു
ഇപ്പോള്‍ തരേണമേ.
4. നിന്‍ ജനം ഇവിടെ
ആലസ്യപ്പെടുന്നു.
നിന്‍ കൃപ കൊണ്ടു അവരെ
ആശ്വസിപ്പിക്കുക.
5. നീ മേലില്‍ നിന്നു വാ
വിശുദ്ധനായോനേ
നിന്‍നേരേ നോക്കുന്നവരെ
അനുഗ്രഹിക്കുകെ.