• waytochurch.com logo
Song # 12628

ശുദ്ധാത്മനേ എന്നുള്ളത്തെ csikerla


 Come Holy Ghost
1. ശുദ്ധാത്മനേ എന്നുള്ളത്തെ
നിന്‍ ജ്യോതിസ്സാല്‍ നിറയ്ക്കുകെ
ജ്ഞാനാഭിഷേകനാത്മനേ
നിന്‍ [1]സപ്തദാനമേകുകെ

2. മേലില്‍ നിന്നും നിന്‍ ആശിഷം
ആശ്വാസം, സ്നേഹം ജീവനും;
നിന്‍ ദിവ്യശോഭയാല്‍ തന്നു
എന്‍ അന്ധകാരം നീക്കുകെ.

3. എന്മേല്‍ നിന്‍ തൈലം പൂശുകെ,
നിന്‍ കൃപയാല്‍ നിറയ്ക്കുകെ,
ശത്രുക്കള്‍ ദൂരെ ആകണം
നീ നാഥനായിരിക്കണം.

4. പിതാകുമാരനായോരെ
അറിഞ്ഞിടാന്‍ തുണയ്ക്കുകെ;
നിന്‍ നാമസ്തോത്രം എന്നുമെ
എന്‍ ഗാനമായി തീരട്ടെ.

[1]റോമര്‍ 12:6-8 വരെ കാണുക

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com