യേശുക്രിസ്തന് തന്നെ പാപിക്കു CSIKerla67
"യേശുക്രിസ്തന്‍ തന്നെ പാപിക്കു
ശരണം" - എന്ന രീതി
പെന്തക്കോസ്തനുഗ്രഹം
ഞങ്ങള്‍ക്കു തരിക
അരുള്‍ക നിന്‍ ആവിയിന്‍
ശക്തിയെ നിറവായ്
പാപത്തിന്‍ ബോധത്തെ
ജനിപ്പിക്ക - ഹൃദയെ
പുതുഹൃദയമതും -
തരിക നീ സദയം
ആശുദ്ധതയഖിലം -
ദഹിപ്പിച്ചിടണമേ
ചൊരിക നിന്‍ സ്നേഹത്തെ
ഹൃദയത്തില്‍ സതതം
വചനത്തിന്‍ ധൈര്യവും -
ഏകുക ദയവായ്
സ്വര്‍ഗ്ഗ സന്തോഷത്താല്‍ -
ഹൃദയത്തെ നിറയ്ക്ക
തീര്‍ക്ക ഞങ്ങളെ നിന്‍ -
സാക്ഷിയായ് ദിനവും (പെന്തക്കോസ്ത..)