• waytochurch.com logo
Song # 12643

പൂര്വ്വീകമായ പെന്തെക്കോസ്ത്ദാനം csikerla


പൂര്‍വ്വീകമായ പെന്തെക്കോസ്ത്ദാനം
അരുളീടേ...ണം.
അശുദ്ധിയെ വിട്ടെന്നും വിശുദ്ധമായ്
ജീവിപ്പാന്‍ അരുളീടേണം നാഥാ
ആദിമശക്തിയിപ്പോള്‍ നലമൊടു (പൂര്‍വ്വീക..)
2
തിരുഹിതമേതെന്നു കരുതിടാതുള്ളോരെ
കാരുണ്യത്താലീ...ശന്‍
പാദത്തില്‍ ചേര്‍ത്തിടുവാന്‍ നലമൊടു (പൂര്‍വ്വീക..)
3
അന്ധകാരാവൃതമാം പന്ഥാവില്‍ പോകുവോരെ
ബന്ധുവാകുമീശന്‍, അന്തികെ-
ചേര്‍ത്തിടുവാന്‍ നലമൊടു (പൂര്‍വ്വീക..)
4
ശക്തി കലര്‍ന്നെങ്ങും സാക്ഷികളായീടുവാന്‍
ശക്തമാക്ക ദേവ...ദാസരെ ഈ
ദിനത്തില്‍ നലമൊടു (പൂര്‍വ്വീക..)
5
ആയിരമായിരങ്ങള്‍ ആദായമായിടുവാന്‍
ആദികാല ജീവന്‍ - സദയം ഇന്ന-
രുളീടുവാന്‍ നലമൊടു (പൂര്‍വ്വീക..)

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com