• waytochurch.com logo
  • Song - 12645 : ഹിന്തുസ്ഥാന് ആദിതാളം (CSI-Kerla-80) Lyrics - CSI-Kerala

  • Quick search
  •  ഹിന്തുസ്ഥാന്‍ - ആദിതാളം
    പല്ലവി
    വീണ്ടും ജനിപ്പിക്ക എന്നെ - മാ പരിശുദ്ധാത്മാ
    മാ വല്ലഭ ദേവാത്മാ
    വീണ്ടും ജനിപ്പിക്ക വേദ - വാക്കിനാല്‍ ദേവാത്മാ
    ചരണങ്ങള്‍
    1. ഏറ്റം പാപത്താല്‍ മരിച്ചു ശക്തികെട്ടുപോയേന്‍
    ഇഷ്ടവും പിശാചിനൊത്തു - ശുദ്ധിയില്ലാതായേന്‍

    2. കാഴ്ച കേള്‍വി ഉഷ്ണം രുചി - സന്തോഷവും പോയേ
    കര്‍ത്തനേ നിന്‍ രൂപമാക്കി - തീര്‍ക്കയെന്നെ നീയേ

    3. എല്ലുപോലുണങ്ങിപ്പോയേന്‍ - ജീവനില്ലാതായേന്‍
    ഏറേ ശക്തിയുള്ള കാറ്റേ വന്നൂതുക നീയേ

    4. കാല്‍ കരം നാവും ചെവി കണ്‍-നെഞ്ചും ശുദ്ധമാക്കി
    കര്‍ത്തനു മഹത്വമായി - ജീവിപ്പിക്ക എന്നെ

    5. ദൈവസ്നേഹം പാപദ്വേഷം - നീതിയും ഉണ്ടാക്കി
    ദിവ്യ വിശുദ്ധാത്മനേ നീ - വാസം ചെയ്കെന്‍ ഉള്ളില്‍ (വീണ്ടും..)

    Language:Malayalam | Album:CSI-Kerala | 41 | Write Comment
  • Post new Lyric | See Tips | Latest | Top Views | Songs List | mostviewed | Total Hits: 5567632
  • title
  • Name :
  • E-mail :
  • Type

© 2018 Waytochurch.com