ഹിന്തുസ്ഥാന് ആദിതാളം CSIKerla80
ഹിന്തുസ്ഥാന്‍ - ആദിതാളം
പല്ലവി
വീണ്ടും ജനിപ്പിക്ക എന്നെ - മാ പരിശുദ്ധാത്മാ
മാ വല്ലഭ ദേവാത്മാ
വീണ്ടും ജനിപ്പിക്ക വേദ - വാക്കിനാല്‍ ദേവാത്മാ
ചരണങ്ങള്‍
1. ഏറ്റം പാപത്താല്‍ മരിച്ചു ശക്തികെട്ടുപോയേന്‍
ഇഷ്ടവും പിശാചിനൊത്തു - ശുദ്ധിയില്ലാതായേന്‍
2. കാഴ്ച കേള്‍വി ഉഷ്ണം രുചി - സന്തോഷവും പോയേ
കര്‍ത്തനേ നിന്‍ രൂപമാക്കി - തീര്‍ക്കയെന്നെ നീയേ
3. എല്ലുപോലുണങ്ങിപ്പോയേന്‍ - ജീവനില്ലാതായേന്‍
ഏറേ ശക്തിയുള്ള കാറ്റേ വന്നൂതുക നീയേ
4. കാല്‍ കരം നാവും ചെവി കണ്‍-നെഞ്ചും ശുദ്ധമാക്കി
കര്‍ത്തനു മഹത്വമായി - ജീവിപ്പിക്ക എന്നെ
5. ദൈവസ്നേഹം പാപദ്വേഷം - നീതിയും ഉണ്ടാക്കി
ദിവ്യ വിശുദ്ധാത്മനേ നീ - വാസം ചെയ്കെന്‍ ഉള്ളില്‍ (വീണ്ടും..)