ക്യാല് ആദിതാളം CSIKerla83
ക്യാല്‍ - ആദിതാളം
പല്ലവി
ദൈവയിഷ്ടം കാട്ടും - നല്ല
ദിവ്യ സുവിശേഷം
അനുപല്ലവി
ഉര്‍വ്വിനാഥന്‍ യേശുക്രിസ്തു അരുളിയ
ഉത്തമമായുള്ള സത്യസുവിശേഷം - (ദൈവ..)
ചരണങ്ങള്‍
1. ആദിദീപം ഉദിപ്പാന്‍ നല്ല - അറിവധികം ലഭിപ്പാന്‍ - സത്യ
നീതിയിന്‍ വേരുറപ്പാന്‍ അതു നിശ്ചയമായ് ധരിപ്പാന്‍
ജാതികളായ സകല മനുഷ്യരും
സത്യവേദമെന്നു സ്തുത്യമായ് ചൊല്ലിടാന്‍ - (ദൈവ..)
2. അന്‍പു നിറയുവാനും ദോഷ-ആശ കുറയുവാനും - മോക്ഷ
ഇന്‍പം പെരുകുവാനും പാപ - ഇരുളു മറയുവാനും
മുമ്പു നടന്ന മാ മൂഢമാര്‍ഗ്ഗം വിട്ടു
മുക്തിമാര്‍ഗ്ഗത്തില്‍ മാ ശുദ്ധരായ് വാഴുവാന്‍ - (ദൈവ..)
3. പൊന്‍മുത്തുമാലയെക്കാള്‍ തങ്ക - ഭൂഷണങ്ങളേയും കാള്‍-പൊന്നിന്‍
നന്മണിമാലയെക്കാള്‍ നവ-രത്നമാദികളെക്കാള്‍
കന്മഷമറ്റ കനകമണി പ്രഭ
കണ്മണിയാകുന്ന വിണ്മണിയാമതു - (ദൈവ..)
4. അന്ധതകളൊഴിവാന്‍ പാപ - ബന്ധനങ്ങളഴിവാന്‍ - ദൈവ
ബാന്ധവം ഏറിടുവാന്‍ നിത്യ - ശാന്തതയും വരുവാന്‍
സന്താപാല്‍ മര്‍ത്യരും ശാന്തനാമീശനെ
പിന്തുടര്‍ന്നോടി രക്ഷാവഴി തേടുവാന്‍ - (ദൈവ..)
5. ബാലകര്‍ കൂടുവാനും നിത്യം - മേല്‍ഗതി തേടുവാനും - ജീവ
കാലം നീണ്ടീടുവാനും മോക്ഷ - തിരുമുടി ചൂടുവാനും
മാലകന്നോന്‍ മണവാളനാം ക്രിസ്തുവെ
ചേലോടനുദിനം പാടി സ്തുതിച്ചിടാന്‍ - (ദൈവ..)