ബലഹരി ഏകതാളം CSIKerla88
ബലഹരി - ഏകതാളം
പല്ലവി
പരമ താതനേ നിന്‍റെ - തിരുവചനമെങ്ങള്‍ക്കു
കരുണയോടെ തന്നതാല്‍ സ്തുതി നിനക്കു സര്‍വദാ.
ചരണങ്ങള്‍
1. നിന്തിരുവചനത്തിന്‍ - അന്തമറ്റമഹത്വം
എന്തുമാത്രമയ്യയ്യോ - ചന്തമായ് വിളങ്ങുന്നു.
2. വാടിത്തളര്‍ന്നുള്ളത്തിന്‍ - കേടകറ്റും ജീവനീര്‍
മോടിയോടുയര്‍ന്നു - വന്നീടുന്നെപ്പോഴുമതില്‍
3. ദാഹിപ്പോര്‍ക്കു പാനവും - മധുരഭോജ്യവുമിതില്‍
വേഗം കണ്ടനുഭവി -ച്ചാശ്വാസപ്പെടാമഹോ.
4. വീണ്ടെടുത്ത രക്ഷക-നേശുവിന്‍ വിളിയുടെ
സന്തോഷസ്വരമിതില്‍ - ഇമ്പമായി കേട്ടീടാം.
5. ജീവന്‍ നിത്യസന്തോഷം - തന്‍ സ്വരത്തിലുണ്ടതാല്‍
മോദം പ്രാപിക്കാമിതു - ധ്യാനിപ്പോര്‍ക്കു സര്‍വദാ.
6. ഈ നിന്‍ ദിവ്യ വാക്യമെന്‍ - ആനന്ദമായ് ഞാന്‍ സദാ
ധ്യാനം ചെയ്‌വാന്‍ നീ തുണ -യ്ക്കേണമേയെന്‍ ദൈവമേ.
7. ഞാനെന്നുമിതില്‍ പുതു - ജ്ഞാനവും പ്രകാശവും
സാനന്ദം കാണ്മാന്‍ കൃപ - ദാനം ചെയ്തീടേണമേ (പരമ..)