• waytochurch.com logo
Song # 12654

ഭൂലോകരാം എല്ലാരുമേ CSIKerla89


All people that on earth do dwell.
1
ഭൂലോകരാം എല്ലാരുമേ,
കര്‍ത്താവിന്‍ നാമം വാഴ്ത്തുവിന്‍,
സന്തോഷമായ് തന്‍ സ്തോത്രത്തെ
വണക്കത്തോടെ പാടുവിന്‍.
2
കര്‍ത്താവു സത്യദൈവമാം,
സൃഷ്ടിച്ചു നമ്മെ താന്‍ തന്നെ;
നാം ജനം, അവന്‍ രാജനാം
നാം ആടു, അവന്‍ മേയ്പനേ.
3
ആഘോഷത്തോടെല്ലാരുമായ്
ആലയത്തില്‍ പ്രവേശിപ്പിന്‍;
പുകഴ്ചയോടു യോഗ്യമായ്
തന്‍ നാമത്തെ കൊണ്ടാടുവിന്‍.
4
എന്തെന്നാല്‍ ദൈവം നല്ലവന്‍,
തന്‍ കാരുണ്യം എന്നേക്കുമാം
തന്‍ സത്യം കാലാകാലം താന്‍
ആടാതെ നില്‍ക്കും നിശ്ചയം.


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com