ഭൈരവി ആദിതാളം CSIKerla90
ഭൈരവി - ആദിതാളം
പല്ലവി
യേശുവേ ഈ സഭമേല്‍
ആശുവന്നാശിഷം താ - ബഹു -
അനുപല്ലവി
ആശയോടീ ദാസര്‍ചെയ്യും
യാചന കേള്‍ക്കണമേ - (യേശു..)
ചരണങ്ങള്‍
1. നിന്തിരു വാക്യമെങ്ങും - [1]നല്‍വെളി കാട്ടീടുന്നു
സന്തതം കേള്‍പ്പവര്‍ക്കും - സംരക്ഷണവുമതായ് - പിന്നെ
എന്തുകൊണ്ടു പാപശീലം - ഞങ്ങളില്‍ നീക്കമില്ല - (യേശു..)
2. നിന്നുടെ പാടുകളെ - നിനച്ചെങ്ങളുടെ
മന്നവാ കേടുകളെ - മായിച്ചരുളണമേ - തൃക്കണ്‍
ഒന്നുകൂടെ നോക്കുമാകില്‍ - ഉയിര്‍ഗുണരാം ഞങ്ങള്‍ - (യേശു..)
3. പാപമോ അല്ല നിന്‍റെ - ബലിയതു താന്‍ വലിപ്പം -
കോപമോ അല്ല നിന്‍റെ - ഗുണം കൃപ താന്‍ വലിപ്പം മന-
സ്താപമുള്ള രക്ഷാകരാ - തള്ളരുതെങ്ങളെ നീ - (യേശു..)
4. താതനും ഞങ്ങളുടെ - മാതാവും നീയല്ലയോ?
വേദവും ഞങ്ങളുടെ - ബോധവും അങ്ങനെ താന്‍ - ഇപ്പോള്‍
മോദമായ് നീ താതന്‍ മുമ്പില്‍ - വാദിച്ചരുള്‍ തരിക - (യേശു..)
5. മക്കളാം ഞങ്ങളിന്നു - മധുരമോടെ പാടി
തക്കമേ നിന്നു നിന്‍റെ - ശരണം തേടുകയാല്‍ - ഇനി
ഇക്കരെനിന്നക്കരയി - ലെത്തുവോളം തുണയ്ക്ക - (യേശു..)
[1]നല്ല ബോധം