• waytochurch.com logo
Song # 12659

ഭൈരവി ത്രിസുരതാളം CSIKerla94


 ഭൈരവി - ത്രിസുരതാളം
പല്ലവി
പരമദേവാ നിന്‍ വിലാസം
അരുള്‍ ഇന്നേരമേ കൃപവളരും തീരമേ
ചരണങ്ങള്‍
1
കരുണയാസന പ്രതാപ
സകലവന്ദിതാ സ്വര്‍-പരമ ഉന്നതാ - (പരമ..)
2
സുരവരനരര്‍ നമിച്ചു - വാഴ്ത്തും
പരമനായകാ നല്‍ - ക്കരുണദായകാ - (പരമ..)
3
ഉന്നതത്തില്‍ നിന്നെന്നെ കാക്കും
ഒരു പരാപരാ നല്‍-ക്കരുണാസാഗര - (പരമ..)
4
പെരിയ പാപം തീര്‍പ്പതിന്നവ -
തരിച്ച കര്‍ത്തനേ ഗതി - അരുളും രക്ഷകാ - (പരമ..)
5
നരക മരണം അകറ്റി സകലം
അടിമ വീണ്ടൊരു തന്‍ - അടിമ കൊണ്ടൊരു - (പരമ..)
6
ദിനം ദിനം കനിഞ്ഞിറങ്ങുകെങ്ങളില്‍
നീതിപാലനേ സര്‍വ - ജീവനാഥനേ - (പരമ..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com