തോടി ആദിതാളം CSIKerla
തോടി - ആദിതാളം
1. വന്നിടേണം യേശുനാഥാ! ഇന്നീയോഗമദ്ധ്യേ നീ
തന്നരുള്‍ക നിന് വരങ്ങള്‍ - നിന്‍സ്തുതി കൊണ്ടാടുവാന്‍
2. മന്നിടത്തില്‍ വന്ന നാഥാ! - പൊന്നുതിരുമേനിയേ!
നന്ദിയോടിതാ നിന് ദാസര്‍ - വന്നുകൂടുന്നേ മുമ്പില്‍
3. താതനേ! കൃപാനിധേ! - ശ്രീയേശുനാമം മൂലമേ
തന്നിടേണം ആത്മദാനം - പ്രാര്‍ത്ഥന ചെയ്തീടുവാന്‍
4. വേദവാക്യങ്ങളെ ഇന്നു - മോദമോടുള്‍ക്കൊള്ളുവാന്‍
താതനേ! തുറക്കയെങ്ങളുള്ളത്തെ തൃക്കൈകളാല്‍
5. പാപമൊക്കെയേറ്റുചൊന്നു - മോചനം ലഭിച്ചിടാന്‍
പാപബോധമേകിയിന്നനുഗ്രഹിക്ക ദൈവമേ!
6. ഇന്നു നിന് തിരുവചനം - ഘോഷിക്കും നിന് ദാസനും
നിന്നനുഗ്രഹ നിറവിന് - ശക്തിയെ നല്കീടണം