• waytochurch.com logo
Song # 12666

ദൈവമേ നിന് സ്നേഹത്തോടു csikerla


 Lord, dismiss us with
Thy blessing
8.7.8.7.4.7.
1. ദൈവമേ നിന്‍ സ്നേഹത്തോടു
ഞങ്ങളെ വിട്ടയയ്ക്ക
നിന്‍റെ സമാധാനത്തോടു -
കൂടെ അനുഗ്രഹിക്ക;
യാത്രക്കാരാം (2)
ഞങ്ങളെ തണുപ്പിക്ക

2. സുവിശേഷ സ്വരത്തിനാല്‍
നീ മഹത്വപ്പെടട്ടെ;
നിന്‍റെ രക്ഷയുടെ ഫലം
ഞങ്ങളില്‍ വര്‍ദ്ധിക്കട്ടെ;
എന്നെന്നേക്കും (2)
ഞങ്ങളില്‍ വസിക്കുകേ

3. ഭൂവില്‍ നിന്നു പോവതിന്നു
നേരമാകുമ്പോള്‍ തന്നെ
ദൂതരോടു ഗീതം പാടി
മേല്‍ലോകേ ചേര്‍ന്നീടട്ടെ;
എന്നെന്നേക്കും (2)
ക്രിസ്തുവോടെ വാഴട്ടെ.

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com