വാ രക്ഷകാ ഇക്കൂട്ടത്തിങ്കല്
Chords: കാപി ആദിതാളം
കാപി - ആദിതാളം
പല്ലവി
വാ രക്ഷകാ - ഇക്കൂട്ടത്തിങ്കല്
വാ രക്ഷകാ - ഇക്കൂട്ടത്തിങ്കല് - നീ
ചരണങ്ങള്‍
1. പാപികളായീടും നിന് - ദാസര്‍ മദ്ധ്യേ വന്നു
ആത്മവരം ചൊരിഞ്ഞീടുവാനായ് - (വാ..)
2. ഓരോരോ ഉള്ളമതി - ലാത്മവെള്ളം നിറഞ്ഞു
വന്‍ നദികള്‍ ഇന്നൊഴുകീടുവാന് - (വാ..)
3. ലോകത്തെ വേര്‍പിരിഞ്ഞു - വേതാളത്തോടെതിര്ത്തു
പാപികളെ നിന്നോടണപ്പാന് - (വാ..)
4. നീചരാം ഞങ്ങളുടെ - യാചന കേട്ടു തിരു -
വായ്മൊഴി പോലിന്നേരത്തില് നീ - (വാ..)
5. പാര്‍ത്തു വിളിച്ചീടുമീ - പ്പാതകരില് കനിഞ്ഞു
പ്രാര്‍ത്ഥന കേട്ടരുള് തരുവാന്‍ - (വാ..)